എം.എ. യൂസഫലി ലോക കേരള സഭയിൽ പങ്കെടുക്കില്ല
Saturday, June 15, 2024 7:01 AM IST
അബുദാബി: എം.എ. യൂസഫലി ലോക കേരള സഭയിൽ പങ്കെടുക്കില്ല. കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ തീരുമാനം.
നോർക്ക വൈസ് ചെയർമാനാണ് വ്യവസായിയായ യൂസഫലി. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ഈ പശ്ചാത്തലത്തിൽ അവർക്ക് ആവശ്യമായ സഹായവും പിന്തുണയും ഉറപ്പാക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് യാത്ര വേണ്ടന്നുവയ്ക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.
അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് യൂസഫലി നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യം അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു.