വിലയിരുത്തല്‍, വിമര്‍ശനങ്ങള്‍...; സിപിഎം സംസ്ഥാന സമിതി ചര്‍ച്ചകള്‍ ഇന്നും തുടരും
Wednesday, June 19, 2024 8:37 AM IST
തിരുവനന്തുരം: സിപിഎം സംസ്ഥാനസമിതി യോഗം ഇന്നും തുടരും. തെരഞ്ഞെടുപ്പ് തോല്‍വി കാരണങ്ങളിലെ ചര്‍ച്ച തുടരും. കഴിഞ്ഞദിവസത്തെ ചര്‍ച്ചയില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയുടെ ശൈലിയെയും അംഗങ്ങള്‍ വിമര്‍ശിച്ചിരുന്നു.
നവകേരള സദസ് ഗുണം ചെയ്തില്ലെന്നും ഭരണവിരുദ്ധ വികാരം തിരിച്ചടിയായെന്നും ജനങ്ങള്‍ക്ക് സര്‍ക്കാരിനോടുള്ളത് വിരോധം ആണെന്നും ചില അംഗങ്ങള്‍ ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു.
നേരത്തെ, രണ്ടുദിവസം ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗം മണ്ഡലാടിസ്ഥാനത്തില്‍ തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിച്ചിരുന്നു. 20 മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്തിയിരുന്നു. പാര്‍ട്ടി വോട്ടില്‍ പോലും ചോര്‍ച്ച ഉണ്ടായെന്നായിരുന്നു വിലയിരുത്തല്‍.
മൂന്ന് ദിവസത്തെ സംസ്ഥാനസമിതി വ്യാഴാഴ്ച അവസാനിക്കും. ശേഷം സെക്രട്ടേറിയറ്റ് വീണ്ടും ചേരും.