തി​രു​വ​ന​ന്ത​പു​രം: ഇ​ൻ​സ്റ്റ​ഗ്രാം ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​യ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ആ​ണ്‍​സു​ഹൃ​ത്തി​നെ മൂ​ന്ന് ദി​വ​സം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​ന​ൽ​കി. പൂ​ജ​പ്പു​ര പോ​ലീ​സി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി ബി​നോ​യി​യെ (21) കോ​ട​തി മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്.

പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ ന​ൽ​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ൻ​ഫ്ലു​വ​ൻ​സ​ർ കു​ടി​യാ​യ യു​വാ​വി​നെ​തി​രെ പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് വി​ദ്യാ​ർ​ഥി​നി വീ​ട്ടി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. പി​ന്നീ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ ദി​വ​സം മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

മ​ര​ണ​ത്തി​നു പി​ന്നി​ൽ സൈ​ബ​ർ ആ​ക്ര​മ​ണ​മ​ല്ലെ​ന്നും നെ​ടു​മ​ങ്ങാ​ട്ടെ ഇ​ൻ​ഫ്ലു​വ​ൻ​സ​റെ സം​ശ​യി​ക്കു​ന്ന​താ​യും പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി​യി​രു​ന്നു.