റിമോട്ട് ഗേറ്റില്‍ കുടുങ്ങി മരിച്ച പേരക്കുട്ടിയെ കാണാനെത്തിയ മുത്തശിയും മരിച്ചു
Friday, June 21, 2024 6:00 AM IST
തിരൂര്‍: വൈലത്തൂരില്‍ റിമോട്ട് ഗേറ്റില്‍ കുടുങ്ങി ഒമ്പതുവയസുകാരൻ മരിച്ചതിനു പിന്നാലെ മുത്തശിയും മരിച്ചു. കുട്ടിയുടെ മൃതദേഹം കാണാനെത്തിയ മുത്തശി ചെങ്ങണക്കാട്ടിൽ കുന്നശേരി ആസിയ (55) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ആസിയയുടെ പേരക്കുട്ടി മുഹമ്മദ് സിനാൻ റിമോട്ട് ഗെറ്റിൽ കുടുങ്ങി വ്യാഴാഴ്ചയാണ് മരിച്ചത്.
അയല്‍ വീട്ടിലെ റിമോട്ട് ഗേറ്റില്‍ കുടുങ്ങിയാണ് ചിലവില്‍ അബ്ദുല്‍ ഗഫൂറിന്റെയും സജിലയുടെയും മകന് മുഹമ്മദ് സിനാന് മരിച്ചത്. വീട്ടില്‍നിന്ന് നിസ്കാരത്തിനായി പള്ളിയിലേക്ക് പോയ സിനാനെ അയല്‍ വീട്ടിലെ ഗേറ്റിനുള്ളില്‍ കുടുങ്ങിയനിലയില്‍ കണ്ടെത്തുകയായിരുന്നു.