നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടും: ശരദ് പവാര്‍
Saturday, June 22, 2024 3:13 PM IST
മുംബൈ: ഈ വര്‍ഷം നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ആവശ്യം മഹാവികാസ് അഘാടിയില്‍ ഉന്നയിക്കുമെന്ന് എന്‍സിപി-എസ്പി അധ്യക്ഷന്‍ ശരദ് പവാര്‍. ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സഖ്യത്തില്‍ ഏറ്റവും കുറവ് സീറ്റുകളില്‍ മത്സരിച്ചത് തങ്ങളാണെന്നും എന്നാല്‍ നിയമ തെരഞ്ഞെടുപ്പില്‍ സാഹചര്യം വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.
എന്‍സിപി-എസ്പി പ്രവര്‍ത്തകര്‍ക്കായി വിളിച്ച യോഗത്തിലായിരുന്നു പവാറിന്റെ പ്രതികരണം. ലോക്സഭ തെരഞ്ഞെടുപ്പില്‍ സഖ്യത്തിന് വേണ്ടി നമ്മള് സഹിച്ചത് പോലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സഹിക്കേണ്ട ആവശ്യമില്ലെന്നും പവാര്‍ പ്രലര്ത്തകരോട് പറഞ്ഞു. തങ്ങള്‍ക്ക് അര്‍ഹമായ സീറ്റുകള്‍ തന്നെ തരണമെന്ന് മുന്നിണിയില്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു.
മത്സരിച്ച സീറ്റുകള്‍ കുറവാണെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് മികച്ച പ്രകടനം നടത്താനായെന്നും ശരദ് പവാര്‍ പവാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ 10 സീറ്റുകളില്‍ മത്സരിച്ച എന്‍സിപി-എസ്പി എട്ട് സീറ്റുകളില്‍ വിജയിച്ചു.