ചമ്പക്കുളം മൂലം വള്ളംകളി ; വലിയ ദിവാൻജി ജേതാവ്
Saturday, June 22, 2024 8:20 PM IST
ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളിയില്‍ ആലപ്പുഴ ടൗണ്‍ ബോട്ട് ക്ലബ് തുഴഞ്ഞ ആയാപറമ്പ് വലിയ ദിവാന്‍ജി ജേതാവായി. നടുഭാഗം ചുണ്ടൻ രണ്ടാസ്ഥാനവും ചമ്പക്കുളം ചുണ്ടൻ മൂന്നാംസ്ഥാനവും നേടി.
ആറ് ചുണ്ടൻ അടക്കം എട്ട് വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി മത്സരരംഗത്ത് ഉണ്ടായിരുന്നത്. ഉച്ചകഴിഞ്ഞ് മൂന്നിന് പമ്പയാറ്റിൽ മത്സരങ്ങൾക്ക് തുടങ്ങിയത്.
അഞ്ചിന് വള്ളങ്ങളുടെ ഫൈനൽ മത്സരം ആരംഭിച്ചു. കഴിഞ്ഞ വർഷം നടുഭാഗം ചുണ്ടനായിരുന്നു ജേതാവ്.