ഭരണത്തിലുള്ളവരെക്കാള് ശക്തര്‍ ജനങ്ങളാണ്: ബിആര്‍എസ് നേതാവ്
Monday, June 24, 2024 10:00 PM IST
ഹൈദരാബാദ്: ജനങ്ങളാണ് ഭരണത്തിലുവള്ളവരെക്കാള് ശക്തരെന്ന് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നവരെ ഓര്‍മ്മിപ്പിച്ച് ബിആര്‍എസ് നേതാവ് കെ.ടി.രാമറാവു. ബിആര്‍എസ് എംഎല്‍എ സഞ്ജയ് കുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
"തെലങ്കാനയില്‍ മുമ്പും നിരവധി പേര് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിക്ക് ഒന്നും സംഭവിച്ചില്ല. ജനങ്ങള്‍ പാര്‍ട്ടിയെ വീണ്ടും അധികാരത്തിലെത്തിച്ചിട്ടുമുണ്ട്. ഇപ്പോഴത്തെ തിരിച്ചടി താത്കാലികം മാത്രമാണ്. ബിആര്‍എസ് ശക്തമായി തിരിച്ചുവരും'-രാമറാവു പറഞ്ഞു.
സഞ്ജയ് കുമാര്‍ കോണ്‍ഗ്രസില്‍ ചേരുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് മുതിര്‍ന്ന ബിആര്‍എസ് നേതാവ് പോചാവരം ശ്രീനിവാസ റെഡ്ഡിയും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ ലോക്സഭ തെരഞ്ഞെടുപ്പിലും തെലങ്കാനയില്‍ കനത്ത തിരിച്ചടിയാണ് ബിആര്‍എസിന് നേരിട്ടത്.