റഷ്യൻ ഉപഗ്രഹം ബഹിരാകാശ നിലയത്തിനു സമീപത്തുവച്ച് പൊട്ടിത്തെറിച്ചു
Friday, June 28, 2024 3:47 AM IST
വാഷിംഗ്ടൺ : റഷ്യൻ ഉപഗ്രഹം റിസഴ്സ് പി1 ബഹിരാകാശ നിലയത്തിനു സമീപത്തുവച്ച് പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ലെന്ന് അധികൃതർ പറഞ്ഞു.
ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലർച്ചെയുമായി ഉപഗ്രഹത്തിൽനിന്ന് അവശിഷ്ടങ്ങൾ പുറത്തേക്കു വരുന്നതിന്റെ ദൃശ്യങ്ങൾ യുഎസ് റഡാറുകളിൽ പതിഞ്ഞിട്ടുണ്ട്.
2022ൽ ഡീ കമ്മീഷൻ ചെയ്ത നിരീക്ഷണ ഉപഗ്രഹമാണ് നൂറിലേറെ കഷ്ണങ്ങളായി പൊട്ടിത്തെറിച്ചത്. ബഹിരാകാശ നിലയത്തിനു സമീപത്തുള്ള ഭ്രമണപഥത്തിൽവച്ചായിരുന്നു പൊട്ടിത്തെറി.