ലോകകപ്പ് നേട്ടത്തിൽ ടീം ഇന്ത്യയെ അഭിനന്ദിച്ച് പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും
Sunday, June 30, 2024 1:18 AM IST
ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയെ തകർത്ത് ടി20 ലോകകപ്പ് സ്വന്തമാക്കിയ ടീം ഇന്ത്യയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെക്കുറിച്ച് അഭിമാനമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഓരോ ഇന്ത്യക്കാരും ഈ നേട്ടത്തിൽ അഭിമാനിക്കുന്നുവെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഗംഭീരമായ പ്രകടനം കാഴ്ചവച്ച ടീം ഇന്ത്യക്ക് അഭിനന്ദനങ്ങളെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രോഹിത് ശർമയുടെ നായക മികവിനെയും രാഹുൽ ദ്രാവിഡിന്റെ പരിശീലക മികവിനെയും സൂര്യകുമാർ യാദവിന്റെ ക്യാച്ചിനെയും രാഹുൽ ഗാന്ധി അഭിനന്ദിച്ചു.