കോലഞ്ചേരിയിൽ കാണാതായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി
Monday, July 1, 2024 10:50 AM IST
കൊച്ചി: കോലഞ്ചേരിയിൽ ഒരാഴ്ച മുന്‍പ് കാണാതായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. എഴിപ്രം സ്വദേശി ഷാജീവ്(42) ആണ് മരിച്ചത്.
ആലുവ റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ മൃതദേഹമാണ് ഇയാളുടേതെന്ന് തിരിച്ചറിഞ്ഞത്.വ്യാഴാഴ്ച റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ മൃതദേഹം ട്രാക്കില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ഇയാള്‍ ജീവനൊടുക്കിയതാണോ അതോ ആസൂത്രിതമായ കൊലപാതകമാണോ എന്ന കാര്യം അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ഷാജീവിനെ കാണാതായത്. അന്ന് ഷാജീവും സൃഹൃത്തുക്കളുമായി വാക്കുതർക്കമുണ്ടായെന്നും ഇവർ മർദ്ദിച്ചുവെന്നും കുടുംബം ആരോപിച്ചിരുന്നു.
സൃഹൃത്തിന് വായ്പയെടുക്കാൻ ഷാജീവിന്റെ വാഹനം പണയം വച്ചിരുന്നു. വായ്പ തിരിച്ചടവ് മുടങ്ങി. ഇതാണ് തർക്കത്തിന് കാരണം.