രണ്ടാഴ്ചയ്ക്കിടെ ബിഹാറിൽ 12 പാലങ്ങൾ തകർന്നു ; എൻജിനിയർമാരെ സസ്പെൻഡ് ചെയ്തു
Saturday, July 6, 2024 6:16 AM IST
പറ്റ്ന: ബിഹാറില്‍ തുടർച്ചയായി പാലങ്ങൾ തകർന്ന സംഭവത്തിൽ നടപടിയുമായി സർക്കാർ. ജലവിഭവ വകുപ്പിലെ 16 എൻജിനിയർമാരെ സസ്പെൻഡ് ചെയ്തു.
പുതിയപാലങ്ങൾ നിർമിക്കുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്ന കരാറുകാർകാരിൽ നിന്നും നിർമാണച്ചെലവ് ഈടാക്കുമെന്നും അധികൃതർ പറഞ്ഞു.
എൻജിനിയർമാരുടെ അനാസ്ഥയും നിരീക്ഷണവും കാര്യക്ഷമമല്ലാത്തതാണ് പാലങ്ങൾ തകരുന്നതിന് പ്രധാന കാരണമെന്ന് ചൂണ്ടിക്കാട്ടി ഫ്ളയിംഗ് സ്ക്വാഡുകൾ റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് നടപടിയുമായി സർക്കാർ രംഗത്ത് എത്തിയത്.
ബിഹാറിലെ സിവാന്‍, സരണ്‍, മധുബനി, അറാറിയ, ഈസ്റ്റ് ചമ്പാരന്‍, കിഷന്‍ഗഞ്ച് ജില്ലകളില്‍ രണ്ടാഴ്ചയ്ക്കിടെ പന്ത്രണ്ട് പാലങ്ങളാണ് തകര്‍ന്നത്.
കഴിഞ്ഞ ദിവസളിലുണ്ടായ ശക്തമായ മഴയില്‍ വെള്ളത്തിന്റെ അളവ് വര്‍ധിക്കുകയും ഒഴുക്ക് കൂടുകയും ചെയ്തതാണ് പാലങ്ങള്‍ തകരാന്‍ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.