ലെജന്‍ഡ്സ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ക്രിക്കറ്റ് : ഇന്ത്യ ചാമ്പ്യന്‍സിന് കിരീടം
Sunday, July 14, 2024 12:43 AM IST
ബിര്‍മിംഗ്ഹാം: ലെജന്‍ഡ്സ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കി ഇന്ത്യ ചാമ്പ്യന്‍സ്. ഫൈനലില്‍ പാകിസ്ഥാന് ചാമ്പ്യന്‍സിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് യുവരാജ് സിംഗും സംഘവും കിരീടം നേടിയത്.
പാകിസ്ഥാന് ചാമ്പ്യന്‍സ് ഉയര്‍ത്തിയ 157 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യ ചാമ്പ്യന്‍സ് മറികടന്നു. അര്‍ധസെഞ്ചുറി നേടിയ അമ്പാട്ടി റായിഡുവും 34 റണ്‍സ് നേടിയ ഗുര്‍കീരത് സിംഗും തിളങ്ങി. അവസാന പന്തുകളിലെ യൂസഫ് പഠാന്റെ വെടിക്കെട്ട് ബാറ്റിംഗും യുവരാജിനെയും സംഘത്തിനെയും വിജയത്തിലെത്തിച്ചു.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ചാന്പ്യൻസ് ആറ് വിക്കറ്റ് നഷ്ടത്തിലാണ് 156 റൺസ് എടുത്തത്. 41 റൺസെടുത്ത ഷോയ്ബ് മാലിക്കാണ് ടോപ്സ്കോറർ. ഇന്ത്യ ചാന്പ്യൻസിന് വേണ്ടി അനുരീത് സിംഗ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ഇർഫാൻ പഠാൻ, വിനയ് കുമാർ, പവൻ നേഗി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.