ആലുവ ബൈപ്പാസിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു
Wednesday, July 17, 2024 12:24 PM IST
ആലുവ: ദേശീയപാതയിൽ ആലുവ ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പാലക്കാട് പട്ടാമ്പി പുതുമന തുരുത്ത് വീട്ടിൽ അജിത് (23) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം.
അജിത് സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ആശുപ്രതിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കളമശേരിയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അജിത്. സ്ഥാപനത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം.