കേന്ദ്ര ബജറ്റ്; കേരളത്തോട് അവഗണനയില്ലെന്ന് സുരേഷ് ഗോപി
Tuesday, July 23, 2024 5:55 PM IST
ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ കേരളത്തോട് അവഗണനയില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. സംസ്ഥാന സർക്കാർ എയിംസിന് മതിയായ സ്ഥലം നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് സംസ്ഥാന സർക്കാർ നൽകിയ150 ഏക്കർ സ്ഥലം മതിയാകില്ല. കേരളത്തിൽ യുവാക്കളില്ലേ. യുവാക്കൾക്ക് വേണ്ടിയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിച്ചില്ലേയെന്നും സുരേഷ് ഗോപി ചോദിച്ചു.
എന്നാൽ കേരളത്തോട് കേന്ദ്ര ബജറ്റിൽ കടുത്ത അവഗണനയാണെന്നാണ് മന്ത്രി കെ.എൻ. ബാലഗോപാൽ പ്രതികരിച്ചത്. കേരളത്തിന്റെ ഒരു ആവശ്യവും കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ അംഗീകരിച്ചില്ലെന്ന് കെ.എൻ. ബാലഗോപാൽ ചൂണ്ടിക്കാട്ടി. രാജ്യത്തിന് അങ്ങേയറ്റം നിരാശ നല്കുന്ന ബജറ്റാണ് നിര്‍മല സീതാരാമന് അവതരിപ്പിച്ചതെന്നും ബാലഗോപാൽ പറഞ്ഞു.
വിഴിഞ്ഞം പോര്‍ട്ടിന് ഒരു രൂപ പോലുമില്ല. വെട്ടിക്കുറച്ചത് നല്‍കാനാണ് കേരളം ആവശ്യപ്പെട്ടത്. അതും നല്‍കിയില്ല. കാലങ്ങളായി ആവശ്യപ്പെടുന്ന എയിംസിനെക്കുറിച്ച് ഒരു പരാമര്‍ശം പോലുമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.