പ്രധാനമന്ത്രി മണിപ്പുർ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി; കൂടിക്കാഴ്ച ഉദ്യോഗസ്ഥരെ ഒഴിവാക്കിക്കൊണ്ട്
Monday, July 29, 2024 11:19 AM IST
ന്യൂഡൽഹി: വംശീയ കലാപം രൂക്ഷമായ മണിപ്പുരിലെ മുഖ്യമന്ത്രി ബിരേൻ സിംഗുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ച നടത്തി. ഡൽഹി ബിജെപി ആസ്ഥാനത്ത് വച്ചായിരുന്നു കൂടിക്കാഴ്ച.
സംസ്ഥാനത്ത് വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആദ്യമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
മണിപ്പുരിലെ നിലവിലെ സ്ഥിതിഗതികൾ യോഗത്തിൽ ചർച്ചയായി. ഉദ്യോഗസ്ഥരെ ഒഴിവാക്കിക്കൊണ്ടായിരുന്നു കൂടിക്കാഴ്ച. മണിപ്പുർ വിഷയത്തിന് പരാമവധി വേഗത്തിൽ പരിഹാരം കാണണമെന്നാണ് പ്രധാനമന്ത്രി നിർദേശം നൽകി.
ചർച്ച 20 മിനിറ്റോളം നീണ്ടതായാണ് വിവരം. ബിജെപി മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനായിരുന്നു ബിരേൻ സിംഗ് ഡൽഹിയിലെത്തിയത്.