കോച്ചിംഗ് സെന്റര്‍ ദുരന്തം; ഡൽഹിയില്‍ വിദ്യാര്‍ഥികളുടെ സമരം തുടരും
Tuesday, July 30, 2024 4:40 AM IST
ന്യൂഡല്‍ഹി: ഐഎഎസ് കോച്ചിംഗ് സെന്ററിലുണ്ടായ ദുരന്തത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാവശ്യപ്പെട്ടുള്ള വിദ്യാര്‍ത്ഥികളുടെ സമരം ഇന്നും തുടരും. മേഖലയില്‍ മഴക്കാല മുന്നൊരുക്കം പൂര്‍ത്തിയാക്കേണ്ട ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ അടക്കം നടപടി വേണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.
ഒരു ഉദ്യോഗസ്ഥനും എതിരെ ഇതുവരെ നടപടി എടുത്തിട്ടില്ല. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംഭവത്തില്‍ അന്വേഷണത്തിന് ഉന്നതതല സമിതിയെ നിയോഗിച്ചിരുന്നു. ഓള്‍ഡ് രജീന്ദര്‍ നഗറിലെ വിവിധ കോച്ചിംഗ് സെന്ററില്‍ ഇന്നും പരിശോധനകള്‍ തുടരും.
അറസ്റ്റിലായ കോച്ചിംഗ് സെന്റർ ഉടമയെയും കോര്‍ഡിനേറ്ററെയും അടക്കം അഞ്ച് പേരെ കോടതിയില്‍ ഹാജരാക്കി. ഇവരെ ആഗസ്റ്റ് 12 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.