മ​ല​പ്പു​റം: മ​ല​പ്പു​റം പോ​ത്തു​ക​ല്ലി​ലെ പു​ഴ​യി​ൽ മൂ​ന്നു​വ​യ​സു​ള്ള കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. വ​യ​നാ​ട് ചൂ​ര​ൽ​മ​ല​യി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഉ​രു​ൾ പൊ​ട്ട​ലി​ൽ ചൂ​ര​ല്‍​മ​ല ടൗ​ണി​ന്‍റെ ഒ​രു ഭാ​ഗം ഒ​ലി​ച്ചു​പോ​യി. ഉ​രു​ള്‍​പൊ​ട്ട​ലി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ നി​ര​വ​ധി വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു. വെ​ള്ളാ​ര്‍​മ​ല സ്കൂ​ള്‍ പൂ​ര്‍​ണ​മാ​യും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി.

മു​ണ്ട​ക്കൈ​യി​ൽ പു​ല​ര്‍​ച്ചെ ഒ​ന്നി​നും നാ​ലി​നു​മാ​ണ് ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി റ​വ​ന്യൂ മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വ​യ​നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു.