തദ്ദേശ ഉപതെരഞ്ഞെടുപ്പ്: പോളിംഗ് ആരംഭിച്ചു
Tuesday, July 30, 2024 9:52 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ 49 വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ്. ബുധനാഴ്ച ഫലമറിയാം.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് ഡിവിഷനിലും വയനാട് ഒഴികെ 13 ജില്ലകളിലെ നാല് ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും ആറു മുനിസിപ്പാലിറ്റി വാർഡുകളിലും 38 പഞ്ചായത്ത് വാർഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ്.
ഇത്തവണ വോട്ടു ചെയ്യുന്നവരുടെ ഇടത് കൈയിലെ ചൂണ്ടുവിരലിന് പകരം നടുവിരലിലാണ് മഷി പുരട്ടുക. ഏപ്രിലിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത വോട്ടർമാരിൽ ചിലരുടെ ചൂണ്ടുവിരലിൽ പുരട്ടിയ മഷിയടയാളം പൂർണമായും മാഞ്ഞു പോയിട്ടില്ലാത്തതിനാലാണ് മാറ്റം.