ടി20 : ഇന്ത്യക്ക് ബാറ്റിംഗ് ; സഞ്ജു ടീമിൽ
Tuesday, July 30, 2024 8:21 PM IST
പല്ലെകേലെ: മൂന്നാം ടി20യില്‍ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിനയച്ചു. രണ്ടാം മത്സരത്തിൽ കളിക്കാതിരുന്ന ശുഭ്മാന്‍ ഗില്‍ ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. മലയാളി താരം സഞ്ജു സാംസണ് ടീമില്‍ സ്ഥാനം നിലനിര്‍ത്തി.
റിഷഭ് പന്ത്, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് വിശ്രമം നല്കിയപ്പോൾ ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ക്കും അവസരം നല്കി. മൂന്നു മത്സരങ്ങളടങ്ങിയ പരന്പര ഇന്ത്യ 2-0 സ്വന്തമാക്കിയിരുന്നു.
ടീം ഇന്ത്യ: യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, റിയാന്‍ പരാഗ്, റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, മുഹമ്മദ് സിറാജ്, ഖലീല്‍ അഹമ്മദ്.
ശ്രീലങ്ക: പതും നിസാങ്ക, കുസല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), കുശാല്‍ പെരേര, കമിന്ദു മെന്‍ഡിസ്, ചരിത് അസലങ്ക (ക്യാപ്റ്റന്‍), ചാമിന്ദു വിക്രമസിംഗെ, വാനിന്ദു ഹസരങ്ക, രമേഷ് മെന്‍ഡിസ്, മഹീഷ് തീക്ഷണ, മതീശ പതിരാന, അശിത ഫെര്‍ണാണ്ടോ.