ഒളിമ്പിക്സ് അമ്പെയ്ത്ത് ; വെങ്കല മെഡൽ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് തോൽവി
Friday, August 2, 2024 9:58 PM IST
പാരീസ്: ഒളിമ്പിക്സ് മിക്സ്ഡ് അമ്പെയ്ത്തില്‍ വെങ്കല മെഡൽ പോരാട്ടത്തിൽ ഇന്ത്യക്ക് നിരാശ. മത്സരത്തില്‍ ഇന്ത്യന്‍ സഖ്യം അമേരിക്കയോട് പരാജയപ്പെട്ടു.
ടൈ ബ്രേക്കിലായിരുന്നു ഇന്ത്യയുടെ തോല്‍വി. സ്കോര്‍ 38-37, 37-35, 34-38, 37-35 6-2. അങ്കിട് ഭകട് - ധിരാജ് ബൊമ്മദേവ്ര സഖ്യമാണ് ഇന്ത്യക്ക് വേണ്ടി മത്സരിച്ചത്.
സെമിയില്‍ ദക്ഷിണ കൊറിയയോട് തോറ്റതോടെയാണ് ഇന്ത്യക്ക് വെങ്കലത്തിനുള്ള മത്സരം കളിക്കേണ്ടി വന്നത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്പെയ്നിനെ ഇന്ത്യ തോല്‍പ്പിച്ചിരുന്നു.