കടുത്തുരുത്തിയിൽ മധ്യവയസ്കൻ വീടിനുള്ളിൽ മരിച്ച നിലയിൽ; നാല് പേർ കസ്റ്റഡിയിലെന്ന് സൂചന
Saturday, August 3, 2024 6:55 PM IST
കോട്ടയം: മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കടുത്തുരുത്തി പാലകര ചിത്താന്തിയേൽ രാജേഷ്(53) നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
സംഭവ സ്ഥലത്ത് ഡോഗ് സ്ക്വാഡും ഫോറൻസിക് സംഘവും പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേർ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം.
ബാറിൽവച്ചുണ്ടായ മർദനമാണ് മരണകാരണമെന്നാണ് സംശയം. വെള്ളിയാഴ്ച രാത്രി കടുത്തുരുത്തിയിലെ ബാറിൽ വച്ച് രാജേഷിന് ക്രൂരമായി മർദനമേറ്റിരുന്നു.