നിയന്ത്രണംവിട്ട വാഹനം ഇടിച്ചു കയറി സിറ്റൗട്ടിൽ ഇരുന്നയാൾ മരിച്ചു
Saturday, August 3, 2024 11:17 PM IST
പത്തനംതിട്ട: നിയന്ത്രണം വിട്ട പിക്ക് അപ്പ് വാൻ വീട്ടിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. കുലശേഖരപതി സ്വദേശി ഉബൈദുള്ള (52) യാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്.
ഉബൈദുള്ളയുടെ സുഹൃത്ത് അയൂബ് ഖാന്റെ വീട്ടിൽ ഇരിക്കുമ്പോഴാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട വാന്‍ ഗേറ്റ് തകര്‍ത്ത് വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഇടിച്ചു.
കാറിനും ഭിത്തിക്കും ഇടയില്‍പ്പെട്ടാണ് ഉബെദുള്ള മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഉബൈദുള്ളയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.