ചരിത്രം..! വനിതകളുടെ 100 മീറ്ററിൽ സ്വർണം നേടി സെന്റ് ലൂസിയയുടെ ജൂലിയൻ ആൽഫ്രഡ്
Sunday, August 4, 2024 1:30 AM IST
പാരിസ്∙ ഒളിംപിക്സിൽ വനിതകളുടെ 100 മീറ്ററിൽ സ്വർണം നേടി സെന്റ് ലൂസിയയുടെ ജൂലിയൻ ആൽഫ്രഡ്. വനിതകളുടെ 100 മീറ്റർ ഫൈനലില്‍ 10.72 സെക്കൻഡിലാണ് ജൂലിയൻ ആൽഫ്രഡ് ഓടിയെത്തിയത്. യുഎസിന്റെ ഷക്കാരി റിച്ചഡ്സൻ വെള്ളിയും മെലിസ ജെഫേർസന്‍ വെങ്കലവും നേടി.
ചരിത്രത്തിൽ ആദ്യമായാണ് സെന്റ് ലൂസിയ ഒരു ഒളിമ്പിക് മെഡൽ നേടുന്നത്. രണ്ടാം സ്ഥാനം നേടിയ റിച്ചഡ്സൻ 10.87 സെക്കൻഡിലും ജെഫേർസൻ 10.92 സെക്കൻഡിലും ഓടിയെത്തി.