ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമോ എന്ന് അറിയില്ല; വയനാടിന് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് സുരേന്ദ്രൻ
Sunday, August 4, 2024 5:02 PM IST
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യപിച്ചാല്‍ എന്തൊക്കെ ലഭിക്കുമോ അതെല്ലാം ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമോ എന്ന് അറിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
ദേശീയ ദുരന്തം എന്ന പേരിലല്ല, ആ പരിഗണനയിൽ സാധ്യമാകുന്നതൊക്കെ വയനാട്ടിൽ ലഭ്യമാക്കാൻ ഇടപെടലുണ്ടാകും. കേരളത്തിന്റെ ഏതാവശ്യത്തിനും കൃത്യമായ ഇടപെടല്‍ ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.
പലയാളുകളും അവരുടെ വ്യക്തിപരമായ സഹായങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കേരളത്തിന്റെ ഒരു പ്രത്യേക അനുഭവമാണ്. എല്ലാവരും ചേര്‍ന്ന് നിന്നുകൊണ്ടാണ് ദുരന്തത്തെ നേരിടേണ്ടതെന്നുള്ള ഒരു സന്ദേശമാണ് ലോകത്തിന് മലയാളികൾ നല്‍കിയിട്ടുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു.