ഷേഖ് ഹസീന ഇന്ത്യയില്‍ തന്നെയുണ്ട്; അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്രം
Tuesday, August 6, 2024 11:48 AM IST
ന്യൂഡല്‍ഹി: : ആഭ്യന്തര കലാപത്തെ തുടർന്ന് രാജ്യത്ത് അഭയം തേടിയ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷേഖ് ഹസീന ഇന്ത്യയില്‍ തന്നെയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റില്‍ ചേരുന്ന സര്‍വകക്ഷി യോഗത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ബംഗ്ലാദേശിലെ സ്ഥിതി നിരീക്ഷിച്ചുവരികയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഇന്ന് രാവിലെ ഒമ്പതിന് ഗാസിയാബാദിലെ ഹിന്‍ഡന്‍ എയര്‍ ഫോഴ്സ് സ്റ്റേഷനിൽനിന്ന് ഹസീനയുടെ വിമാനം പുറപ്പട്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാൽ ഈ അഭ്യൂഹങ്ങള്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ തള്ളി.
തിങ്കളാഴ്ച വളരെ പെട്ടെന്നാണ് ഹസീന രാജ്യത്തേക്ക് വരുന്നെന്ന അറിയിപ്പ് കിട്ടിയതെന്ന് മന്ത്രി സർവകക്ഷി യോഗത്തിൽ അറിയിച്ചു. ഇന്ത്യ വഴി മറ്റൊരു രാജ്യത്തേക്ക് പോകാന്‍ ഹസീന തീരുമാനിക്കുകയായിരുന്നു.
ഹസീന ഇക്കാര്യത്തില്‍ എടുക്കുന്ന തീരുമാനം എന്താണെന്ന് സര്‍ക്കാര്‍ ഉറ്റുനോക്കുകയാണ്. അത് തീരുമാനിക്കാനുള്ള സമയം അവർക്ക് അനുവദിച്ചിരിക്കുകയാണ്. ബംഗ്ലാദേശിലെ സേനയുമായി സമ്പര്‍ക്കത്തിലാണെന്നും മന്ത്രി അറിയിച്ചു.
കലാപം രൂക്ഷമായതോടെയാണ് പ്രധാനമന്ത്രിപദം രാജിവച്ച് ഹസീന രാജ്യംവിട്ടത്. അഭയം നൽകുന്ന കാര്യത്തില്‍ യുകെയുടെ തീരുമാനം വൈകിയതോടെ തിങ്കളാഴ്ച ഇന്ത്യയില്‍ തങ്ങുകയായിരുന്നു.
ഉന്നത ഉദ്യോഗസ്ഥർ താമസിക്കുന്ന ഗസ്റ്റ് ഹൗസിലാണ് ഹസീനയ്ക്ക് ഇന്ത്യ അഭയം ഒരുക്കിയത്. ഇവര്‍ക്ക് കനത്ത സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.