തൃശൂരിൽ ട്രെയിൻ തട്ടി വയോധികൻ മരിച്ചു
Tuesday, August 6, 2024 3:30 PM IST
തൃശൂർ: ട്രെയിൻ തട്ടി വയോധികൻ മരിച്ചു. പൂതുക്കാട് പാഴായിലാണ് സംഭവം. പാഴായി സ്വദേശി തൈശുവളപ്പിൽ ഉണ്ണികൃഷ്ണൻ (62) ആണ് മരിച്ചത്.
ഇയാളുടെ വീടിനു സമീപത്തെ റെയിൽവേ ട്രാക്കിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.