പിഡബ്ല്യൂഡി ക്വാർട്ടേഴ്സുകൾ ദുരന്തബാധിതർക്ക് വിട്ടു നൽകും: മന്ത്രി മുഹമ്മദ് റിയാസ്
Tuesday, August 6, 2024 10:49 PM IST
കൽപ്പറ്റ: ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസം പൂർത്തിയാകുന്നത് വരെ പൊതുമരാമത്ത് വകുപ്പിന്റെ ക്വാർട്ടേഴ്സുകൾ താമസത്തിന് വിട്ടുകൊടുക്കുമെന്ന് മന്ത്രി
പി.എ.മുഹമ്മദ് റിയാസ്.
കൽപ്പറ്റയിൽ 15, പടിഞ്ഞാറത്തറയിൽ ആറ്, ബത്തേരിയിൽ രണ്ട്, കാരാപ്പുഴയിൽ നാല് ക്വാർട്ടേഴ്സുകൾ അനുവദിക്കാൻ സാധിക്കും. ഇതിനുപുറമെ അറ്റകുറ്റപ്പണികൾ നടത്തിലും ചില ക്വാർട്ടേഴ്സുകൾ ഉപയോഗയോഗ്യമാക്കും.
ഒഴിഞ്ഞുകിടക്കുന്ന കൂടുതൽ ക്വാർട്ടേഴ്സുകളുടെ എണ്ണമെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.