പാരീസ്: ഒളിമ്പിക്‌സ് പുരുഷ വിഭാഗം ഹോക്കി സെമിയിയില്‍ ജര്‍മനിയോട് പൊരുതി തോറ്റ് ഇന്ത്യ. രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ജര്‍മനി മത്സരം സ്വന്തമാക്കിയത്.

തു​ട​ക്കം മു​ത​ല്‍ ആ​ക്ര​മി​ച്ചു ക​ളി​ച്ച ഇ​ന്ത്യ ക്യാ​പ്റ്റ​ന്‍ ഹ​ര്‍​മ​ന്‍​പ്രീ​ത് സിം​ഗി​ലൂ​ടെ മു​ന്നി​ലെ​ത്തി. ആ​ദ്യ ക്വാ​ര്‍​ട്ട​റി​ല്‍ ഒ​രു ഗോ​ള്‍ ലീ​ഡു​മാ​യി ക​യ​റി​യ ഇ​ന്ത്യ​ക്കെ​തി​രെ ര​ണ്ടാം ക്വാ​ര്‍​ട്ട​റി​ല്‍ കൂ​ടു​ത​ല്‍ ആ​സൂ​ത്രി​ത​മാ​യാ​ണ് ജ​ർ​മ​ൻ താ​ര​ങ്ങ​ൾ ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. പ​തി​നെ​ട്ടാം മി​നി​റ്റി​ല്‍ പെ​ന​ല്‍​റ്റി കോ​ര്‍​ണ​റി​ല്‍ നി​ന്ന് ജ​ര്‍​മ​നി സ​മ​നി​ല ക​ണ്ടെ​ത്തി. പ്യെ​ല്ല​റ്റാ​ണ് ജ​ര്‍​മ​നി​ക്കാ​യി സ്കോ​ര്‍ ചെ​യ്ത​ത്.

തു​ട​ർ​ന്ന് 27-ാം മി​നി​റ്റി​ല്‍ ജ​ര്‍​മ​നി​ക്ക് അ​നു​കൂ​ല​മാ​യി അം​പ​യ​ര്‍ പെ​ന​ല്‍​റ്റി സ്ട്രോ​ക്ക് വി​ധി​ച്ചു. സ്ട്രോ​ക്ക് എ​ടു​ത്ത റോ​ഹെ​ര്‍ പി.​ആ​ര്‍.​ശ്രീ​ജേ​ഷി​ന് അ​വ​സ​രം ന​ല്‍​കാ​തെ പ​ന്ത് പോ​സ്റ്റി​ലെ​ത്തി​ച്ച് ജ​ര്‍​മ​നി​ക്ക് ലീ​ഡ് സ​മ്മാ​നി​ച്ചു.

ര​ണ്ടാം ക്വാ​ര്‍​ട്ട​റി​ല്‍ ര​ണ്ട് ഗോ​ളു​ക​ള്‍ തി​രി​ച്ച​ടി​ച്ച് ജ​ര്‍​മ​നി ലീ​ഡ് എ​ടു​ത്തെ​ങ്കി​ലും വി​ട്ടു കൊ​ടു​ക്കാ​ൻ ഇ​ന്ത്യ ത​യാ​റ​ല്ലാ​യി​രു​ന്നു. സു​ഖ്ജി​ത്ത് സിം​ഗി​ലൂ​ടെ ഇ​ന്ത്യ സ​മ​നി​ല പി​ടി​ച്ചു.

എന്നാൽ നാലാം ക്വാർട്ടറിൽ ഗോൾ നേടി ജർമനി മത്സരം വിജയിച്ചു.