ഇന്ത്യയുടെ പുത്രി; വിനേഷ് ഞങ്ങൾക്ക് എന്നും വിജയി: ബജ്റംഗ് പൂനിയ
Thursday, August 8, 2024 6:41 AM IST
ന്യൂഡൽഹി: വിനേഷ് ഫോഗട്ടിന്റെ വിരമിക്കൽ പ്രഖ്യാപനത്തിൽ പ്രതികരണവുമായി ഗുസ്തി താരം ബജ്റംഗ് പൂനിയ. വിനേഷ് തോറ്റിട്ടില്ല. ഞങ്ങൾക്ക് വിനേഷ് എന്നും വിജയിയാണ്. ഇന്ത്യയുടെ പുത്രിയാണ് വിനേഷ് എന്നും പൂനിയ പറഞ്ഞു.
ഒളിമ്പിക്സ് 50 കിലോഗ്രാം ഗുസ്തിയിൽ നിന്നും അയോഗ്യയാക്കിയതിന് പിന്നാലെയാണ് വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചത്.
ഇനി മത്സരിക്കാൻ ശക്തിയില്ലെന്നും ഗുസ്തിയോട് വിടപറയുകയാണെന്നും ഗുഡ്ബൈ റെസലിംഗ് എന്നും സമൂഹമാധ്യത്തിൽ കുറിച്ചാണ് വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
സ്വപ്നങ്ങൾ തകർന്നു. ഇനി കരുത്ത് ബാക്കിയില്ല. എല്ലാവരും തന്നോടു ക്ഷമിക്കണമെന്നും വിനേഷ് വ്യക്തമാക്കി.