മാൻഹോൾ വൃത്തിയാക്കുന്നതിനിടെ തൊഴിലാളി മരിച്ചു
Friday, August 9, 2024 6:21 AM IST
മുംബൈ: മഹാരാഷ്ട്രയിൽ മാൻഹോൾ വൃത്തിയാക്കുന്നതിനിടെ തൊഴിലാളി മരിച്ചു. മുംബൈയുടെ വടക്കൻ ഭാഗത്തുള്ള ബോറിവാലി വെസ്റ്റിലാണ് സംഭവം.
കരാർ തൊഴിലാളിയായ സുനിൽ സിദ്ധാർഥ് വാക്കോട്(35) ആണ് മരിച്ചത്. ഷിംപോളി റോഡിലെ ഗോഖലെ സ്കൂളിന് സമീപമുള്ള അംബാജി മന്ദിറിന് സമീപമാണ് സംഭവം.
ബിഎംസി മലിനജല ലൈനിന്റെ ഭാഗമായ മാൻഹോൾ, ഒരു ഹോട്ടലുടമയാണ് സ്വകാര്യ കരാർ തൊഴിലാളികളെ ഉപയോഗിച്ച് തുറപ്പിച്ചത്. ഇത് വൃത്തിയാക്കുന്നതിനിടെ വാഖോഡ് അകത്തേക്ക് വീഴുകയായിരുന്നു.
ഉടൻതന്നെ അദ്ദേഹത്തെ ബാബാസാഹേബ് അംബേദ്കർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.