ലാ​ഹോ​ര്‍: നീ​ര​ജ് ചോ​പ്ര​യു​ടെ അ​മ്മ ത​നി​ക്ക് വേ​ണ്ടി​യും പ്രാ​ര്‍​ഥി​ച്ച​താ​യും നീ​ര​ജി​ന്‍റെ അ​മ്മ ത​നി​ക്കും അ​മ്മ​യെ​പോ​ലെ​യാ​ണെ​ന്നും പാ​കി​സ്ഥാൻ ജാ​വ​ലി​ന്‍ താ​ര​വും പാ​രീ​സ് ഒ​ളി​മ്പി​ക്‌​സ് സ്വ​ര്‍​ണ മെ​ഡ​ല്‍ ജേ​താ​വു​മാ​യ അ​ര്‍​ഷ​ദ് ന​ദീം. പാ​രീ​സി​ല്‍​നി​ന്ന് പാ​കി​സ്ഥാൻ മ​ട​ങ്ങി​യെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ന​ദീ​മി​ന്‍റെ പ്ര​തി​ക​ര​ണം.

"ഒ​ര​മ്മ എ​ന്ന​ത് എ​ല്ലാ​വ​രു​ടെ​യും അ​മ്മ​യാ​ണ്. അ​തി​നാ​ല്‍ അ​വ​ര്‍ എ​ല്ലാ​വ​ര്‍​ക്കു​വേ​ണ്ടി​യും പ്രാ​ര്‍​ഥി​ക്കു​ന്നു. നീ​ര​ജ് ചോ​പ്ര​യു​ടെ അ​മ്മ​യ്ക്ക് ഞാ​ന്‍ ന​ന്ദി പ​റ​യു​ന്നു. അ​വ​ര്‍ എ​ന്‍റെ​യും കൂ​ടി അ​മ്മ​യാ​ണ്. അ​വ​ര്‍ ഞ​ങ്ങ​ള്‍ ര​ണ്ടു​പേ​ര്‍​ക്കും​വേ​ണ്ടി പ്രാ​ര്‍​ഥി​ച്ചു. ലോ​ക​വേ​ദി​യി​ല്‍ മ​ത്സ​രി​ച്ച ദ​ക്ഷി​ണേ​ഷ്യ​ക്കാ​രാ​യ ര​ണ്ടു​പേ​രാ​യി​രു​ന്നു ഞ​ങ്ങ​ള്‍'-​അ​ര്‍​ഷ​ദ് പ​റ​ഞ്ഞു.

അ​ര്‍​ഷ​ദ് ന​ദീ​മി​ന്‍റെ അ​മ്മ റ​സി​യ പ​ര്‍​വീ​നും നേ​ര​ത്തേ നീ​ര​ജി​നോ​ടു​ള്ള സ്‌​നേ​ഹം പ്ര​ക​ടി​പ്പി​ച്ച് രം​ഗ​ത്തു​വ​ന്നി​രു​ന്നു. നീ​ര​ജും ത​നി​ക്ക് മ​ക​നെ​പ്പോ​ലെ​യാ​ണെ​ന്നും ന​ദീ​മി​ന്റെ അ​ടു​ത്ത സു​ഹൃ​ത്തും സ​ഹോ​ദ​ര​നു​മാ​ണ് അ​വ​നെ​ന്നും റ​സി​യ പ​റ​ഞ്ഞു. നീ​ര​ജി​ന് വേ​ണ്ടി പ്രാ​ര്‍​ഥി​ച്ചി​രു​ന്ന കാ​ര്യ​വും അ​വ​ര്‍ വെ​ളി​പ്പെ​ടു​ത്തി.

പാ​രീ​സ് ഒ​ളി​മ്പി​ക്‌​സ് ജാ​വ​ലി​ന്‍ ത്രോ​യി​ല്‍ പ​ര​സ്പ​രം മ​ത്സ​രി​ച്ചി​രു​ന്ന​വ​രാ​യി​രു​ന്നു നീ​ര​ജ് ചോ​പ്ര​യും അ​ര്‍​ഷ​ദ് ന​ദീ​മും. ന​ദീം 92.97 മീ​റ്റ​ര്‍ ദൂ​ര​മെ​റി​ഞ്ഞ് ഒ​ളി​മ്പി​ക് റി​ക്കർ​ഡോ​ടെ സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്കി. 89.45 മീ​റ്റ​ര്‍ ദൂ​ര​മെ​റി​ഞ്ഞ് നീ​ര​ജ് വെ​ള്ളി​യും നേ​ടി. ടോ​ക്യോ ഒ​ളി​മ്പി​ക്‌​സി​ല്‍ നീ​ര​ജ് സ്വ​ര്‍​ണം നേ​ടി​യി​രു​ന്നു. അ​ന്ന് നാ​ലാം​സ്ഥാ​ന​ത്താ​യി​രു​ന്നു ന​ദീം.