ദീപിക കളർ ഇന്ത്യ മത്സരം ഇന്ന്
Monday, August 12, 2024 7:53 AM IST
തൃശൂർ: ‘ദീപിക-ടാൽറോപ് കളർ ഇന്ത്യ പെയിന്റിംഗ് മത്സരം സീസണ് 3’ ഉദ്ഘാടനവും ആദ്യഘട്ട മത്സരവും ഇന്ന്. കുരിയച്ചിറ സെന്റ് ജോസഫ്സ് മോഡൽ എച്ച്എസ്എസിൽ രാവിലെ പത്തിന് സിബിസിഐ പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. ബെന്നി മുണ്ടനാട്ടിന്റെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ പ്രശസ്ത ചിത്രകാരനും ശില്പിയുമായ ഡാവിഞ്ചി സുരേഷ് മുഖ്യാതിഥിയാകും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്നും കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളിൽ 23നുമാണ് മത്സരം. അയ്യായിരത്തിലധികം സ്കൂളുകളിലായി നടക്കുന്ന മത്സരത്തിൽ ഏഴു ലക്ഷത്തോളം വിദ്യാർഥികൾ അഖണ്ഡഭാരതത്തിനു സ്നേഹനിറം പകരും.
രാജ്യത്ത് സ്കൂൾതലത്തിൽ നടക്കുന്ന ഏറ്റവും വലിയ പെയിന്റിംഗ് മത്സരംകൂടിയാണ് കളർ ഇന്ത്യ. കെജി, എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായാണു മത്സരം.