ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ന്‍റെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്താ​ന്‍ ഇ​ന്ന് യോ​ഗം ചേ​രും. ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ടു​ക്കി ക​ള​ക്ട്രേ​റ്റി​ലാണ് യോ​ഗം.

ഡാം ​തു​റ​ക്കേ​ണ്ടി വ​ന്നാ​ല്‍ സ്വീ​ക​രി​ക്കേ​ണ്ട മു​ന്‍​ക​രു​ത​ലു​ക​ളും പു​തി​യ ഡാം ​വേ​ണ​മെ​ന്ന കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യ​ത്തി​ല്‍ കൈ​ക്കൊ​ള്ളേ​ണ്ട തു​ട​ര്‍ ന​ട​പ​ടി​ക​ളും യോ​ഗം ച​ര്‍​ച്ചചെ​യ്യും.

നേരത്തെ, ഡാം ​ഡീ ക​മ്മീ​ഷ​ന്‍ ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം കേ​ര​ള എം​പി​മാ​ര്‍ പാ​ര്‍​ല​മെ​ന്‍റില്‍ ഉ​ന്ന​യി​ച്ചി​രു​ന്നു. അ​ണ​ക്കെ​ട്ടി​ന്‍റെ സു​ര​ക്ഷ​യെ സം​ബ​ന്ധി​ച്ച് ആ​ശ​ങ്ക പ​ര​ത്തു​ന്ന പ്ര​ച​ര​ണ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും സ​ജീ​വ​മാ​ണ്. മു​ല്ല​പ്പെ​രി​യാ​ര്‍ വി​ഷ​യ​ത്തി​ല്‍ വി​വി​ധ സം​ഘ​ട​ന​ക​ളും പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ​ദി​വ​സം മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ല്‍ ത​മി​ഴ്നാ​ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ചീ​ഫ് എ​ന്‍​ജി​നീ​യ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. കേ​ര​ള​ത്തി​ല്‍ മ​ഴ ശ​ക്തി പ്രാ​പി​ക്കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് അ​ണ​ക്കെ​ട്ടി​ല്‍ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍​ന്നാ​ല്‍ സ്വീ​ക​രി​ക്കേ​ണ്ട മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നും ത​മി​ഴ്നാ​ട്ടി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​നു​മാ​യി​രു​ന്നു സ​ന്ദ​ര്‍​ശ​നം.

അതേ സ​മ​യം, മു​ല്ല​പ്പെ​രി​യാ​ര്‍ വി​ഷ​യ​ത്തി​ല്‍ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ ഉ​യ​ര്‍​ത്തു​ന്ന​ത് ത​മി​ഴ്നാ​ടി​ന്‍റെ താ​ത്പ​ര്യ​വും വാ​ദ​ങ്ങ​ളു​മാ​ണെ​ന്ന് ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി വി​മ​ര്‍​ശി​ച്ചു. മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ട് ത​ക​ര്‍​ന്നാ​ല്‍ ഇ​ടു​ക്കി ഡാം ​താ​ങ്ങും എ​ന്ന​ത് ത​മി​ഴ്നാ​ടി​ന്‍റെ കാ​ല​ങ്ങ​ളാ​യു​ള്ള വാ​ദ​മാ​ണ്. ഇ​തു​ത​ന്നെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം മ​ന്ത്രി പ​റ​ഞ്ഞ​ത്. കേ​ര​ള​ത്തിന്‍റെ ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി അ​ത്ത​ര​മൊ​രു അ​ഭി​പ്രാ​യം പ​റ​യാ​ന്‍ പാ​ടി​ല്ലാ​യി​രു​ന്നെ​ന്ന് ഡീ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി.