ആലുവയിൽ നിയന്ത്രണംവിട്ട ലോറി ഇടിച്ചുകയറി ട്രാഫിക് സിഗ്നൽ തകർന്നു
Monday, August 12, 2024 11:46 AM IST
ആലുവ: ദേശീയപാതയിൽ ആലുവ മാർത്താണ്ഡവർമ്മ പാലത്തിന് സമീപം നിയന്ത്രണംവിട്ട ചരക്ക് ലോറി ഇടിച്ചുകയറി ട്രാഫിക് സിഗ്നൽ സംവിധാനം തകർന്നു. ഇന്നു രാവിലെ 8.30നായിരുന്നു അപകടം. ലോറി ഡ്രൈവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
മരത്തിന്റെ ചീളുകൾ കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. സിഗ്നൽ ലൈറ്റും പോലീസിന്റെ ക്യാബിനും ഇടിയിൽ തകർന്നു. ഏറെ ഗതാഗത തിരക്കുള്ള തോട്ടയ്ക്കാട്ടുകര കവലയിലെ സിഗ്നൽ സംവിധാനമാണ് തകർന്നത്.