മു​ണ്ട​ക്ക​യം: പൂ​ഞ്ഞാ​ർ - എ​രു​മേ​ലി സം​സ്ഥാ​ന പാ​ത​യി​ൽ പു​ലി​ക്കു​ന്നി​ന് സ​മീ​പം കെ​എ​സ്ആ​ർ​ടി​സി ബ​സും സ്വ​കാ​ര്യ​ബ​സും കൂ​ട്ടി​യി​ടി​ച്ചു. വൈ​കു​ന്നേ​രം അ​ഞ്ചി​ന് പു​ലി​ക്കു​ന്ന് ഇ​ല്ലി​ക്കൂ​പ്പി​ന് സ​മീ​പ​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും സാ​ര​മാ​യ പ​രി​ക്കി​ല്ല.

മു​ണ്ട​ക്ക​യ​ത്ത് നി​ന്നും പ​ത്ത​നം​തി​ട്ട​യ്ക്കു പോ​യ കെ​എ​സ്ആ​ർ​ടി​സി ബ​സും എ​രു​മേ​ലി​യി​ൽ നി​ന്നും മു​ണ്ട​ക്ക​യ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ​ബ​സും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മു​ണ്ട​ക്ക​യം - എ​രു​മേ​ലി റൂ​ട്ടി​ൽ അ​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മു​ണ്ട​ക്ക​യം പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.