പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസ് കയറി യുവാവ് മരിച്ചു
Tuesday, August 13, 2024 3:14 AM IST
പത്തനംതിട്ട: പത്തനംതിട്ട കല്ലുപ്പാറ കൊല്ലമലപടിയില്‍ കെഎസ്ആര്‍ടിസി ബസ് കയറി യുവാവ് മരിച്ചു. തിരുവല്ല കവിയൂര്‍ സ്വദേശി ജയ്സണ്‍ ജേക്കബ് ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി എട്ടരയോടെ ജയ്സണ്‍ ജേക്കബ് സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ നിയന്ത്രണം തെറ്റി മറിഞ്ഞു. നടുറോഡില്‍ വീണ ജയ്സൺന്റെ ശരീരത്തിലൂടെ കഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി.
ജയ്സണ്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.