തൃ​ശൂ​ര്‍: ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ ഷാ​ള്‍ ക​ഴു​ത്തി​ല്‍ കു​രു​ങ്ങി 10 വ​യ​സു​കാ​രി മ​രി​ച്ചു. ചേ​ല​ക്ക​ര​യി​ലാ​ണ് സം​ഭ​വം. വ​ട്ടു​ള്ളി തു​ടു​മേ​ല്‍ റെ​ജി - ബ്രി​സി​ലി ദ​മ്പ​തി​ക​ളു​ടെ ഏ​ക മ​ക​ള്‍ എ​ല്‍​വി​ന(10) യാ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച ​രാ​ത്രി 9.30 ന് ​ആ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മു​റി​യി​ല്‍ ജ​നാ​ല​യു​ടെ അ​രി​കി​ല്‍ ക​ളി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യു​ടെ ക​ഴു​ത്തി​ല്‍ അ​ബ​ദ്ധ​ത്തി​ല്‍ ഷാ​ള്‍ കു​രു​ങ്ങു​ക​യാ​യി​രു​ന്നു. പു​റ​ത്തുപോ​യി തി​രി​ച്ചെ​ത്തി​യ റെ​ജി​യാ​ണ് മ​ക​ളെ ഷാ​ള്‍ കു​രു​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ട​ത്.

ഉ​ട​ന്‍ സ​മീ​പ​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. തി​രു​വി​ല്വാ​മ​ല ക്രൈ​സ്റ്റ് ന്യൂ ​ലൈ​ഫ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ് എ​ല്‍​വി​ന.