വയോധികനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
Wednesday, August 14, 2024 5:44 PM IST
ചെങ്ങന്നൂർ: പുഴയിലേക്ക് ചാടിയ വയോധികൻ മുങ്ങിമരിച്ചു. കല്ലിശേരി ഇറപ്പുഴ പാലത്തിൽ ബുധനാഴ്ച രാവിലെ എട്ടിനായിരുന്നു സംഭവം.
മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ചെങ്ങന്നൂർ ഫയർഫോഴ്സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം ചെങ്ങന്നൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.