ദുലീപ് ട്രോഫി ടീമുകളെ പ്രഖ്യാപിച്ചു; സഞ്ജുവിനെ തഴഞ്ഞു
Wednesday, August 14, 2024 6:22 PM IST
മുംബൈ : ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യ എ, ബി, സി, ഡി ടീമുകളെ പ്രഖ്യാപിച്ചു. സെപ്റ്റംബർ അഞ്ച് മുതൽ ആരംഭിക്കുന്ന ടൂർണമെന്റിൽ നിന്ന് രോഹിത് ശര്‍മ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു.
സ്പിന്നര്‍ ആര്. അശ്വിനെയും പരിക്കില്‍ നിന്ന് മുക്തനാകുന്ന പേസര്‍ മുഹമ്മദ് ഷമിയെയും ടീമിലേക്ക് പരിഗണിച്ചില്ല. വിക്കറ്റ് കീപ്പര്‍മാരായി ഇഷാന് കിഷനും റിഷഭ് പന്തും കെ.എല്‍. രാഹുലും കെ.എസ്.ഭരതും ടീമുകളിലെത്തിയപ്പോള് മലയാളി താരം സഞ്ജു സാംസണ് നാലു ടീമിലും ഇടമില്ല.
അടുത്ത മാസം ബംഗ്ലാദേശിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ ദുലീപ് ട്രോഫി ടീമുകളില്‍ നിന്നാവും തെരഞ്ഞെടുക്കുകയെന്ന് സെലക്ടര്‍മാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എ ടീമിനെ ശുഭ്മൻ ഗില്ലും ബി ടീമിനെ അഭിമന്യൂ ഈശ്വരനും സി ടീമിനെ ഋതുരാജ് ഗെയ്ക്ക്വാദും ഡി ടീമിനെ ശ്രേയസ് അയ്യരും നയിക്കും.
ടീം എ: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, റിയാൻ പരാഗ്, ധ്രുവ് ജുറെൽ, കെ.എൽ. രാഹുൽ, തിലക് വർമ, ശിവം ദുബെ, തനുഷ് കൊടിയാൻ, കുൽദീപ് യാദവ്, ആകാശ് ദീപ്, പ്രസിദ്ദ് കൃഷ്ണ, ഖലീൽ അഹമ്മദ്, ആവേശ് ഖാൻ, വിദ്വത് കവേരപ്പ, കുമാർ കുശാഗ്ര , ശാശ്വത് റാവത്ത്.
ടീം ബി: അഭിമന്യു ഈശ്വരൻ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, സർഫറാസ് ഖാൻ, റിഷഭ് പന്ത്, മുഷീർ ഖാൻ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, യാഷ് ദയാൽ, മുകേഷ് കുമാർ, രാഹുൽ ചാഹർ, ആർ. സായ് കിഷോർ, മോഹിത് അവസ്തി , എൻ. ജഗദീശൻ.
ടീം സി: ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റൻ), സായ് സുദർശൻ, രജത് പാടീദാർ, അഭിഷേക് പോറെൽ, സൂര്യകുമാർ യാദവ്, ബി. ഇന്ദ്രജിത്ത്, ഹൃത്വിക് ഷോക്കീൻ, മാനവ് സുത്താർ, ഉമ്രാൻ മാലിക്, വൈശാഖ് വിജയകുമാർ, അൻഷുൽ ഖംബോജ്, ഹിമാൻഷു ചൗഹാൻ, മായങ്ക് മർകണ്ഡെ, സന്ദീപ് വാര്യർ.
ടീം ഡി: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഥർവ ടൈഡെ, യാഷ് ദുബെ, ദേവദത്ത് പടിക്കൽ, ഇഷാൻ കിഷൻ, റിക്കി ഭുയി, സാരൻഷ് ജെയിൻ, അക്ഷർ പട്ടേൽ, അർഷ്ദീപ് സിംഗ്, ആദിത്യ താക്കറെ, ഹർഷിത് റാണ, തുഷാർ ദേശ് പാണ്ഡെ, ആകാശ് സെൻഗുപ്ത, കെ.എസ്.ഭരത്, സൗരഭ് കുമാർ.