സമാന്തര പ്രവര്‍ത്തനം കമ്മ്യൂണിസ്റ്റ് രീതിയല്ലെന്ന് ഇസ്മായിലിനും അറിയാം: ബിനോയ് വിശ്വം
Thursday, August 15, 2024 7:52 PM IST
തിരുവനന്തപുരം: സമാന്തര പ്രവര്‍ത്തനം കമ്മ്യൂണിസ്റ്റ് രീതിയല്ലെന്നത് കെ.ഇ. ഇസ്മായിലിനും അറിയാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സമാന്തര പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതും തെറ്റാണെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.
പാലക്കാട്ടെ സംഘടനാ പ്രശ്നങ്ങളെ സിപിഐ നേരിടുമെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. പാലക്കാട്ടെ സേവ് സിപിഐ ഫോറത്തെ ഇസ്മായിൽ പിന്തുണച്ചിരുന്നു. ഇതിനെതിരേയാണ് സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.
വ്യാജ കാഫിര്‍ സ്ക്രീന്‍ഷോട്ട് വിവാദം പോലുള്ള പ്രചാരണങ്ങള്‍ ഇടതുപക്ഷ രീതിയല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇടതുനയം ഇതല്ലന്ന് കെ.കെ. ശൈലജ വ്യക്തമാക്കിയിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.