തൃശൂരിൽ വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ
Friday, August 16, 2024 1:19 AM IST
തൃശൂർ: മാള ഗുരുതിപ്പാലയിൽ വിദ്യാർഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പഴൂക്കര സ്വദേശി അക്ഷയ് കൃഷ്ണ (14) ആണ് മരിച്ചത്.
തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് അക്ഷയ്. പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.