കടലാക്രമണം; രണ്ട് വീടുകള്‍ തകര്‍ന്നു
Wednesday, August 21, 2024 11:14 PM IST
അമ്പലപ്പുഴ: ശക്തമായ കടലാക്രമണത്തിൽ വളഞ്ഞവഴിയിൽ രണ്ട് വീടുകള്‍ തകര്‍ന്നു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 14-ാം വാർഡ് പുതുവൽ സുരേന്ദ്രൻ, അശോകൻ എന്നിവരുടെ വീടുകളാണ് തകർന്നത്.
രണ്ട് ദിവസങ്ങളായി കടലാക്രമണം ഉണ്ടായിരുന്നതായും ബുധനാഴ്ച ഉച്ചയോടെ രൂക്ഷമാവുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സുനാമി പദ്ധതിയിൽ ലഭിച്ച വീടുകളാണ് കടലെടുത്തത്. തകർന്ന വീട്ടിൽ നിന്ന് വീട്ടുകാർ ഉൾപ്പടെയുള്ളവരെ മാറ്റിപ്പാർപ്പിച്ചു.
കടൽഭിത്തി നിർമിക്കാമെന്ന പ്രഖ്യാപനമല്ലാതെ ഒരു കല്ല് പോലും തീര സംരക്ഷണത്തിനായി ഇവിടെ ഇറക്കിയിട്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. നിരവധി വീടുകൾ ഇപ്പോഴും തകർച്ചാ ഭീഷണിയിലാണ്.