രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന അഭ്യൂഹം തള്ളി മായാവതി
Monday, August 26, 2024 4:05 PM IST
ന്യൂഡല്‍ഹി: രാഷ്ട്രീയത്തില്‍ സജീവമായി തുടരുമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. താന്‍ വിരമിക്കാന്‍ പോകുന്നു എന്ന തരത്തില്‍ വന്ന അഭ്യൂഹം മായാവതി തള്ളി. ചില മാധ്യമങ്ങള്‍ നല്കുന്ന ഇത്തരത്തിലുള്ളവാര്‍ത്തകള്‍ ആരും വിശ്വസിക്കരുതെന്നും അവര്‍ പറഞ്ഞു.
'അവസാന ശ്വാസം വരെ ബിഎസ്പികാരിയായി തുടരും. അതുകൊണ്ട് തന്നെ താന്‍ വിരമിക്കുന്ന കാര്യത്തിനെക്കുറിച്ച് ചര്‍ച്ച പോലും ചെയ്യേണ്ട കാര്യമില്ല. തന്നെ ദുര്‍ബലപ്പെടുത്താനുള്ള എതിരാളികളുടെ നീക്കങ്ങള്‍ ഒന്നും വിജയിക്കില്ല.'-മായാവതി പറഞ്ഞു.
ബിഎസ്പിയുടെ ദേശീയ കോര്‍ഡിനേറ്ററായ മായാവതിയുടെ അനന്തരവന് ആകാശ് ആനന്ദ് പാര്‍ട്ടിയുടെ തലപ്പെത്തെത്തുമെന്നും മായാവതി വിരമിക്കാന്‍ പോകുന്നു എന്ന തരത്തിലുമാണ് വാര്‍ത്തകള്‍ വന്നത്.