വയനാട് പുനരധിവാസം; രാഹുൽ ഗാന്ധി ഒരു മാസത്തെ ശമ്പളം കെപിസിസി ഫണ്ടിലേക്ക് കൈമാറി
Wednesday, September 4, 2024 4:55 PM IST
ന്യൂഡൽഹി: വയനാട്ടിൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഒരു മാസത്തെ ശമ്പളം കൈമാറി. കെപിസിസിയുടെ പുനരധിവാസ ഫണ്ടിലേക്കാണ് രാഹുൽ പണം നൽകിയത്.
മാസ ശമ്പളമായ 2,30,000 രൂപയാണ് രാഹുൽ സംഭാവന നല്കിയത്. വയനാട് പുനരധിവാസത്തിന് അദ്ദേഹം എല്ലാവരോടും സഹായമഭ്യർഥിക്കുകയുംചെയ്തു.
വയനാട് അതി മനോഹരമായ ഒരു പ്രദേശമാണെന്ന് രാഹുൽ പറഞ്ഞു. ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്നുപോയ ആ നാടിനെ പുനർനിർമിക്കാൻ നമുക്ക് ഒരുമിക്കാമെന്നും അദ്ദേഹം പറഞ്ഞു.