ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ച യുവാവ് പിടിയിൽ
Friday, September 6, 2024 6:43 AM IST
പാലക്കാട്: വയോധികയുടെ മാല കവർന്ന പ്രതി പിടിയിൽ. പാലക്കാട് മണ്ണൂർ സ്വദേശി പ്രവീൺ (24) ആണ് പിടിയിലായത്.
കഴിഞ്ഞ ഓഗസ്റ്റിലാണ് ഇയാൾ വയോധികയുടെ മാല പൊട്ടിച്ചത്. വീട്ടിലേക്ക് പോകുകയായിരുന്ന വയോധികയുടെ അടുത്തേക്ക് വഴി ചോദിക്കാൻ എന്ന വ്യാജേന ബൈക്ക് നിർത്തിയശേഷമാണ് ഇയാൾ മാല പൊട്ടിച്ചത്.
തുടർന്ന് ഇയാൾ ബൈക്കിൽ കടന്നുകളഞ്ഞു. പിന്നീട് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.