മുഖ്യമന്ത്രിയുടെ രാജി: പ്രതിഷേധ തീപ്പന്തവുമായി കോണ്ഗ്രസ്
Sunday, September 8, 2024 9:41 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം കടുപ്പിക്കുന്നു.
തൃശൂർപൂരം കലക്കിയ ഗൂഢാലോചനക്കാർക്കെതിരെ നടപടി സ്വീകരിക്കുക, ആഭ്യന്തര വകുപ്പിന്റെ ക്രിമിനൽവത്കണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു മണ്ഡലം കോണ്ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച പ്രതിഷേധ തീപ്പന്തം നടത്തും.
വൈകുന്നേരം ആറിനാണ് പ്രതിഷേധ തീപന്തം നടത്തുക. ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ തീപ്പന്തത്തിന് ജില്ലാ കോണ്ഗ്രസ് കമ്മിറ്റി നേതൃത്വം നൽകുമെന്നു കെപിസിസി ജനറൽ സെക്രട്ടറി എം. ലിജു അറിയിച്ചു.