ലോറിയെ മറികടക്കുന്നതിനിടെ അപകടം; മലപ്പുറത്ത് ബൈക്ക് യാത്രികന് ദാരുണാന്ത്യം
Wednesday, September 11, 2024 10:16 AM IST
മലപ്പുറം: തിരൂർക്കാട് തടത്തിൽ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. മലപ്പുറം കാളമ്പാടി സ്വദേശി മുരിങ്ങേക്കൽ അക്ബർ അലി (21) ആണ് മരിച്ചത്. ഇന്നു രാവിലെ ഏഴോടെയാണ് സംഭവം. വളവിൽ മറ്റൊരു ലോറിയെ മറികടക്കുന്നതിനിടയിലായിരുന്നു അപകടം നടന്നത്.
പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിനെ എതിർദിശയിൽ കോഴിക്കോട് ഭാഗത്തേക്കു പോകുയായിരുന്ന തമിഴ്നാട് റജിസ്ട്രേഷനിലുള്ള ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അക്ബൽ അലി സംഭവസ്ഥലത്തുതന്നെ മരിച്ചു.