കൊച്ചിയിൽ യുവാവ് റോഡിൽ മരിച്ച നിലയിൽ; ശരീരത്തിൽ മുറിവുകൾ
Sunday, September 15, 2024 11:11 AM IST
കൊച്ചി: യുവാവ് പരിക്കുകളോടെ റോഡിൽ മരിച്ച നിലയിൽ. എറണാകുളം മരോട്ടിച്ചുവട് ഷാപ്പിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ എളമക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.
മൃതദേഹത്തിൽ മുറിവുകൾ കണ്ടതിനാൽ സംഭവം കൊലപാതകമാണോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്.