ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനായ തൃശൂർ സ്വദേശി അമേരിക്കയിൽ നിര്യാതനായി
Thursday, September 19, 2024 5:29 PM IST
ന്യൂഡൽഹി: ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ അമേരിക്കയിൽ നിര്യാതനായി. തൃശൂർ സ്വദേശി തോമസ് കെ തോമസ് ആണ് മരിച്ചത്.
അമേരിക്കയിലെ ഇന്ത്യൻ എംബസിയിൽവച്ച് ബുധനാഴ്ചയാണ് മരണം സംഭവിച്ചത്. അമേരിക്കയിലെ ഇന്ത്യൻ എംബസിയിലെ അറ്റാഷേ ആയിരുന്നു.
കുടുംബ സമേതം വാഷിംഗ്ടണിൽ താമസിച്ചു വരികയായിരുന്നു. രാജ്യസഭാംഗം ജോൺ ബ്രിട്ടാസിന്റെ ഭാര്യാ സഹോദരനാണ് മരിച്ച തോമസ്.