വിവാഹ വീട്ടില്‍ നിന്ന് മോഷ്ടിച്ച 25 പവന് ആഭരണങ്ങൾ വഴിയിൽ ഉപേക്ഷിച്ച നിലയിൽ
Thursday, September 19, 2024 9:55 PM IST
തിരുവനന്തപുരം: വിവാഹ വീട്ടില്‍ നിന്ന് മോഷണം പോയ സ്വവർണാഭരണങ്ങൾ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 25 പവന് ആഭരണങ്ങളാണ് മോഷണം പോയത്.
മാറനല്ലൂരില്‍ ഇന്ന് സ്വര്‍ണാഭരണങ്ങള്‍ വീടിന് സമീപത്തെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉത്രാട ദിനത്തിലായിരുന്നു മോഷണം.
വീടിനു തൊട്ടടുത്ത ഹാളില്‍ വിരുന്ന് സല്‍ക്കാരം നടക്കുന്നതിനിടയിലാണ് വീട്ടില്‍ അഴിച്ച് വച്ചിരുന്ന സ്വര്‍ണം മോഷണം പോയത്. മാറനല്ലൂര്‍ പൂന്നാവൂര്‍ സ്വദേശി ഗിലിന്റെ വിവാഹത്തിന് ഭാര്യ ഹന്ന ധരിച്ചിരുന്ന വളയും മാലയും ഉള്‍പ്പെടെയുളള ആഭരണങ്ങളാണ് മോഷണം പോയത്.